ഗുരുവരർക്കാദരാൽ ശിഷ്യരിന്നേകുന്നു
അദ്ധ്യാപകദിനമംഗളങ്ങൾവിദ്യതൻ വിളക്കുതെളിച്ചവരാം നിങ്ങളെ -
യാദരാൽ സ്മരിക്കട്ടെ ഞങ്ങളിന്ന്
അക്ഷയമാമക്ഷരത്തെയക്ഷീണം നൽകാൻ
നീളുംനിശയെനീക്കാൻ ഒരു തിരിയായ് മാറാൻ
ആത്മാർപ്പണമോടെ ഒരു തലമുറയെവാർക്കാൻ
തിരിയുന്നീലോകത്തിൻ സ്പന്ദനമായ് മാറാൻ
അനുഭവമതിനാലേ ഒരു വഴിദീപമായ്മാറാൻ
കാതങ്ങൾ താണ്ടാൻ ഞങ്ങൾക്ക് ബലമേകാൻ
സ്നേഹത്തിൻ കവചവുമായി എന്നെന്നും
വാഴുന്നോർക്കിന്നിവരേകീടുന്നു
ആശംസകൾ
മോദമാർന്നാശീർവദീക്കേണം
ശിഷ്യരാം ഞങ്ങൾതൻ
ഗുരുത്വമെന്നുള്ളതു നഷ്ടമായീയെന്നാൽ
കഷ്ടമായിശിഷ്ടജീവിതങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ