2018, നവംബർ 8, വ്യാഴാഴ്‌ച

പ്രളയം

പ്രളയം:

വീട്ടിലെ ആരവങ്ങളൊഴിഞ്ഞിട്ട്
നാളുകളായി.
തിരക്കുപിടിച്ച 
ജീവിതത്തിൽ നിന്ന്
ഒരു നേരത്തെ ആഹാരത്തിനു 
വേണ്ടിയാണിന്നു തിരക്ക്.
ഈ തിരക്കിനിടയിലാണ്
മെത്തയില്ലാതെ ഉറങ്ങാനും
വൈകി എണീക്കാനും ശീലിച്ചത്.
അയൽക്കാരുണ്ടെന്നറിഞ്ഞതും
അവർ മനുഷ്യരാണെന്നറിഞ്ഞതും.
പൊട്ടിത്തെറികൾ ബാധ്യതയായതും
സഹിഷ്ണുത സ്വന്തമായതും.
ഉറുമ്പിന്റെ പ്രണയം കണ്ടതും
കൊതുകിന്റെ താരാട്ടുകേട്ടതും

2018, നവംബർ 7, ബുധനാഴ്‌ച

വീട്

വീട്:
ചുവരുകളുണ്ട് 
പക്ഷേ, വീടുകളാകുന്നില്ല
സഹശയനം അനുഷ്ഠിക്കുന്നുണ്ട്
പക്ഷേ, പ്രണയമുണ്ടാകുന്നില്ല
ഭാര്യാഭർത്താക്കന്മാരാണ്
പക്ഷേ, മാതാപിതാക്കളാകുന്നില്ല
കുട്ടികൾ ജനിക്കുന്നുണ്ട്
പക്ഷേ, മക്കളാകുന്നില്ല
പുഞ്ചിരിക്കുന്നുണ്ട് 
പക്ഷേ, ആത്മാർത്ഥതയില്ല
ഒന്നിച്ചു കൂടുന്നുണ്ട് 
പക്ഷേ, ഇമ്പമാകുന്നില്ല
സന്ധ്യാപ്രാർത്ഥനയുണ്ട്
പക്ഷേ, അനുഭവമാകുന്നില്ല
സമയത്തു ഭക്ഷണമുണ്ട്
പക്ഷേ, വിശപ്പുമാറുന്നില്ല
പരസ്പരം സംസാരിക്കുന്നുണ്ട്
പക്ഷേ, ആരും കേൾക്കുന്നില്ല
ശാസിക്കുന്നുണ്ട്
പക്ഷേ, അനുസരണയുണ്ടാകുന്നില്ല
വീടിന് 
അതിന്റെ കാന്തിക ശക്തിയൊക്കെ കളഞ്ഞു പോയി ചങ്ങാതീ...

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...