ഇതിപ്പൊ രണ്ടാം തവണയാണ് ടിക് ടോകിന് ചരമക്കുറിപ്പെഴുതുന്നത്. പക്ഷെ, ഇപ്പൊ വേറെ ചിലരും കൂടെയുണ്ടെന്നു മാത്രം.
ഇന്ത്യയുടെ ഈ ആപ്പു പ്രതിരോധം എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണണം.
ചൈന ആദ്യമായല്ല അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്നത്. പാരമ്പര്യത്തുടർച്ച പോലെ അതിങ്ങനെ ആവർത്തിച്ചു പോരുന്നു. ഇത്തരമൊരു ഘട്ടത്തിൽ കൃത്യമായ നിലപാടെടുക്കേണ്ടത് അത്യാവശ്യമാണ്.
ഡിജിറ്റൽ മോഡൽ ഉപരോധമാണ് നാമിപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നല്ലതുതന്നെ.
ഇതു കണ്ടപ്പോൾ, കുട്ടികൾ വഴക്കുണ്ടാക്കിയ ശേഷം പിണങ്ങുമ്പോൾ, "നിൻ്റെ സാധനങ്ങളൊന്നും എനിക്കുവേണ്ട. ഇന്നാ കൊണ്ടു പോ.....'' എന്നു പറഞ്ഞ് അപരൻ്റെ കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും തിരികെ കൊടുക്കുന്ന കുട്ടികളുടെ ആ വാശി ഓർമ്മ വരുന്നു.
ചൈനയ്ക്കെതിരേയുള്ള പ്രതിരോധം കേവലം ആപ്പുനിരോധനം കൊണ്ടു മാത്രം അതു സാധ്യമാകുമോ..?
ഇന്ത്യൻ വിപണിയിലുള്ള ചൈനീസ് ഉല്പപന്നങ്ങൾ
( കളിപ്പാട്ടങ്ങൾ, നിത്യോപയോഗ വസ്തുക്കൾ,
കമ്പ്യൂട്ടർ -മൊബൈൽ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ) പിൻവലിക്കുകയോ വിൽപന വിലക്കുകയോ ഇറക്കുമതി അവസാനിപ്പിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്..?
ചൈനയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരികയോ ചൈനയിലേക്ക് പോകുന്നത് വിലക്കുകയോ ചെയ്യാത്തതെന്തുകൊണ്ടാണ്..?
ചൈനയുമായി അതിർത്തി പങ്കിടുന്ന മറ്റു രാജ്യങ്ങൾ ഇതേ വിഷയങ്ങളിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ഇന്ത്യയുടേതിനു സമാനമാണോ..?
അതുകൂടാതെ, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ പലപ്പോഴായി ഇന്ത്യയുടെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും അവിടം തങ്ങളുടേതാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നത് നാം കാണുന്നതാണ്. എന്തുകൊണ്ടാണ് മറ്റേതെങ്കിലും രാജ്യത്തിൻ്റെ ഒരു പിടി മണ്ണ് ഇന്ത്യയ്ക്ക് പിടിച്ചെടുക്കാൻ കഴിയാത്തത്...?
(അയൽ രാജ്യങ്ങളുടെ മണ്ണു വേണമെന്നല്ല. മറ്റുള്ളവർക്കു കീഴടക്കാൻ നമ്മുടെ രാജ്യം തുറന്നു വയ്ക്കപ്പെടുന്നതിലെ ആശങ്ക മാത്രം.)
ആപ്പുകളെ നിരോധിക്കുക കൊണ്ട്മാത്രം കാര്യങ്ങൾ നിയന്ത്രണ വിധേയമാകുമോ.???
കാത്തിരുന്ന് കാണണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ