"ജൈവവൈവിധ്യം ആഘോഷമാക്കാം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി 2020 ജൂൺ 5 കടന്നു പോകുന്നു. ഒരു മരം നട്ട് വീഡിയോ അയയ്ക്ക് എന്നു പറഞ്ഞപ്പോൾ പ്രഹസനമാണല്ലോ എന്നു ചിന്തിച്ചെങ്കിലും ഇത്ര വലിയ പ്രഹസനമാകുമെന്ന് കരുതിയില്ല. നെഗറ്റീവ് അടിച്ചതല്ല. പരിസ്ഥിതിദിനം മാത്രം നമുക്ക് പ്രഹസനമാകുന്നു. പരിസ്ഥിതി സംരക്ഷണം മുമ്പില്ലാത്ത വിധം വെല്ലുവിളിയുയർത്തി നിൽക്കുമ്പോൾ, ഇനിയെങ്ങനെ പ്രതിരോധിക്കണം എന്ന ചോദ്യം ഉയർന്നു നിൽക്കുന്നു. കുഞ്ഞു പ്രായത്തിലെ മരംനടാനും പരിപാലിക്കാനുമുള്ള കൗതുകത്തെ നിലനിർത്തുക മാത്രമല്ല, പ്രകൃതിയോടുള്ള കടമയെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ദിനം.
പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രവർത്തനത്തേക്കാളും ലളിതവും പ്രധാനവുമായൊരു രീതി എന്ന നിലയിലാണ് 'മരംനടൽ' പ്രസക്തമാകുന്നത്.
"ഒരുമരം നടുമ്പോൾ ഒരുതണൽ നടന്നു " എന്നത് വിലകുറച്ച്
കാണരുത്. കാരണം, അങ്ങനെ നട്ടുവന്നൊരു പാരമ്പര്യത്തിൻ്റെ തണലിലാണു നാം. ചൂടിൽ നിന്ന് ആശ്വാസം തേടിയോ, ഏതെങ്കിലും ഫലത്തിനു വേണ്ടിയോ എതെങ്കിലും മരത്തിനു ചുവട്ടിൽ നിന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്കൊരു കടമയല്ല, ബാധ്യതയാണ്. അതുകൊണ്ട് പ്രഹസനത്തിൻ്റെ ആനുകൂല്യത്തിൽ മാറി നിൽക്കുന്നവരോട്, എന്തെങ്കിലും ഒന്ന് ഭൂമിയിൽ കുഴിച്ചുവയ്ക്കുന്നത് അത്ര കുറച്ചിലായി കാണണ്ട.
ബോധപൂർവ്വം എന്തെങ്കിലും ചെയ്യുന്ന പ്രായം കഴിയുകയാണ്. ചെയ്യുന്നതിൽനിന്ന് ചെയ്യിപ്പിക്കുന്നവരാവുകയാണ് നാം.
ഈ വർഷം 80 ലക്ഷം വൃക്ഷ തൈകളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. അതിൽ പകുതി പാഴായിപ്പോയാൽ തന്നെ ബാക്കിയുള്ളത് അത്ര ചെറിയ സംഖ്യയാണോ..? ഈ അടുത്തയിടെ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി, വനനശീകരണം കുറയുകയും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ പച്ചപ്പ് വർദ്ധിക്കുകയും ചെയ്തതായി വാർത്തയുണ്ടായിരുന്നു. അതിനർത്ഥം നമ്മൾ നടുന്ന ഒരു ചെടിപോലും പാഴായി പോവുന്നില്ല എന്നുതന്നെ.
Ennitt innale maram nattooooo....
മറുപടിഇല്ലാതാക്കൂOfcourse
മറുപടിഇല്ലാതാക്കൂ