കനൽ:
ഉള്ളിൽ കനൽ വഹിച്ചൊരു സ്ത്രീ -
മറിയത്തെക്കുറിച്ചാണതു കേട്ടത്
പിന്നെയത് ജ്വലിപ്പിച്ചത് മരിയ ഗൊരേത്തിയും
അലക്സാണ്ടറായിരുന്നു ആ കനൽ
കുറ്റബോധത്തിന്റെ കനൽ ജ്വലിപ്പിച്ചവൻ
ചരിത്രവഴികളിൽ ഇനിയും കനലുകൾ
ജ്വലിക്കുന്നുണ്ട്.
കാലചക്രം മിന്നിമാഞ്ഞപ്പോൾ
കനലായി ചിലർ ജ്വലിക്കുന്നുണ്ട്
സൂര്യനെല്ലിയിലായിരുന്നു അതിലൊന്ന്
അണഞ്ഞുപോയൊരു കനൽ
ഡൽഹി, തിരുവല്ല , കൊച്ചി...
കനലുകളായിരുന്നു
ഇന്നു ചാരമായൊരു കനൽ
രോഹിത് വെമുല കനലായിരുന്നു
ജാതിവെറിയിൽ അവശേഷിച്ച കനൽ
മധുവൊരു കനലായിരുന്നു
വിശപ്പിൽ കുരുത്ത കനൽ
ചാരം മൂടിയ കനലുകളാണിവ
ഊതിത്തെളിക്കാൻ കരുത്തു നൽകുന്നവ
കാമത്തിൽ എരിഞ്ഞു തീരുന്ന
ആൺ - പെൺ കനലുകളെ
നാമിനിയും ഗൗനിക്കുന്നേയില്ല
എരിയുന്ന കനലുകൾ
നമ്മെ പൊള്ളിക്കുന്നേയില്ല
കനലിൻ കരുത്താണ്
മറിയം വഹിച്ചതെന്ന്
ഏതുറക്കത്തിലാണ്,
ഏതു വ്യാകുലത്തിലാണ്,
ഏതു സഹനത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ