2022 ജനുവരി 10, തിങ്കളാഴ്‌ച

ഈ നേരം

നേരങ്ങൾക്കും നേരമില്ലാതായിട്ടുണ്ട്
ഈ നേരങ്ങളെയും ഓർമ്മയുടെ 
ക്യാൻവാസിലേക്ക്
ചേർത്തു വയ്ക്കുകയാണ് നാം
ഈ ചെറിയ നേരത്തിന്റെ
ആയുസില്ലായ്മയുടെ 
അസ്കിതകളുമായിങ്ങനെ
ഈ നേരങ്ങളിൽ
ആനന്ദത്തിന്റെ തിരയിളക്കം
നഷ്ടബോധത്തിന്റെ പകൽച്ചൂട്
ആശ്വാസത്തിന്റെ കുളിർകാറ്റ്
ഇഷ്ടങ്ങളുടെ വേലിയേറ്റങ്ങൾ
അസ്വസ്ഥതയുടെ പുകമറകൾ
ഒറ്റപ്പെടലിന്റെ മരുഭൂമികൾ
നിസഹായതയുടെ നിഴലാട്ടങ്ങൾ
ചിലേ നേരങ്ങളുടെ നേരമില്ലായ്മകൾ
ഈ നേരവും മറഞ്ഞുപോകുമെന്ന്
കാറ്റിന്റെ മർമ്മരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...