2021 ജൂലൈ 29, വ്യാഴാഴ്‌ച
J B കോശി കമ്മീഷനും ചില വീണ്ടുവിചാരങ്ങളും...
2021 ജൂലൈ 16, വെള്ളിയാഴ്‌ച
പരാജയത്തിന്റെ വിജയം
2021 ജൂൺ 26, ശനിയാഴ്‌ച
അവൾക്കുള്ളത്
2021 ജൂൺ 21, തിങ്കളാഴ്‌ച
വായനദിനം
2020 ഡിസംബർ 30, ബുധനാഴ്‌ച
ചൂണ്ടുവിരൽ
ആ വിരൽ ചൂണ്ടുന്നത് വേറേ ആരുടെയോ നേരേയായതുകൊണ്ട് കുറച്ചൊരാശ്വാസമുണ്ട്. ആ വിരൽ അങ്ങനെ ഉയർന്നു തന്നെ നിൽക്കും, ആ ഇടറിയ ശബ്ദമിങ്ങനെ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. ഇതിങ്ങനെ പലരിലൂടെയും ആവർത്തിക്കും. അപ്പൊ നമ്മളിങ്ങനെ ഹാഷ്ടാഗ്ഗിൽ #Justice for ........... എന്ന് മറ്റൊരാളുടെ താഴെയായി പുതിയ ആൾക്ക് അഡ്മിഷൻ കൊടുക്കും.
2020 നവംബർ 5, വ്യാഴാഴ്‌ച
പാട്ട് കേൾക്കുമ്പോൾ
പഴയ ടേപ്പ് റിക്കോർഡർ ഓർക്കുന്നു, പഴയ കാസറ്റും. റിക്കോർഡറിലേക്ക് കാസറ്റിട്ട് പാട്ടുകേൾക്കുന്നതു പോലെയാണ് ജീവിതങ്ങൾ. എപ്പോഴും പാട്ടുകേൾക്കുന്നുണ്ട്. ഇരുവശങ്ങളും മാറിയിട്ട് പാട്ടുകേൾക്കണമെന്നു മാത്രം. അങ്ങനെ അദ്ധ്യയനമെന്ന അല്പം ദീർഘമായൊരു കസറ്റിലെ അവസാന പാട്ടും കഴിയുകയാണ്. ആ അവസാന വിനാഴികകളിലേക്കു ചുവടുചേർക്കുമ്പോൾ രണ്ടു സംവത്സരങ്ങൾ നീണ്ട വസന്തകാലത്തിൻ്റെ സൗന്ദര്യം പച്ചകെടാതെ, ഓർമ്മകളുടെ ക്യാൻവാസിൽ ഒരു മുഴുചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ഒരു രാത്രിയുടെ ചെറിയ ദൂരത്തിൽ ഓർമ്മകളുടെ മഴപ്പെയ്ത്തുകാലം ആരംഭിക്കുന്നു. ഒരു പകലിരവാകുമ്പോൾ കാലം ആ അവസാനതാളും മറിച്ചുകഴിഞ്ഞിരിക്കും. കാലചക്രം ഉരുണ്ടുമാറുമ്പോൾ വസന്തകാലത്തിലെ അവസാനത്തെ പൂവും ഒരുപകലിൻ്റെ ദൈർഘ്യത്തിൽ വിരിഞ്ഞു തീരുന്നു. അതെ, ചുറ്റുമുള്ളവരിൽ നന്മനിറച്ച് ജീവിതത്തിൽ ഋതുക്കൾ മാറാനൊരുങ്ങുന്നു. വളരെ ചെറിയ ദൂരം മുറിച്ചുകടക്കുകയായിരുന്നു നമ്മൾ. കണ്ണുചിമ്മുന്ന വേഗതയിൽ ആ ദൂരത്തെ കടന്നു പോവുകയാണ് നാം. അദ്ധ്യയനമെന്ന വശത്തെ പാട്ട് കേട്ട് തീരുകയാണ് നമ്മൾ. ഇനി മറുവശത്തെ അദ്ധ്യാപനമെന്ന പാട്ടുകേട്ടു തുടങ്ങണം.
ഫ്രാഞ്ചിപ്പാപ്പൻ
നാമെപ്പോഴുമൊരു വിദ്യാർത്ഥിയാണെന്ന് ഓരോ കാഴ്ചയിലും ഓർമ്മപ്പെടുത്തിയിരുന്ന സാന്നിദ്ധ്യം. അഞ്ച് അവറുകളുടെ ( hour ) ഒരു ദിവസത്തേക്കാൾ എസ് ബി യിലെ വിദ്യാർത്ഥി. ഒരു കയ്യിൽ പുസ്തകങ്ങളും മറുകയ്യിൽ ചോറ്റുപാത്രവുമായി നടന്നു നീങ്ങിയ ജീവിതം. ടവറിനു മുകളിൽ വിരിച്ച കരങ്ങളുമായി നിൽക്കുന്നവനു താഴെ ശാന്തമായൊഴുകിയ പുഴ. കോളജ് വരാന്തകളിൽ എഴുതിയും വായിച്ചുമിരുന്ന വായനയുടെ എഴുത്തുകാരൻ. ആർട്സ് ബ്ലോക്കിലും ടവർ ബ്ലോക്കിലും അഡ്മിമിനിസ്ട്രേറ്റീവ് ബ്ലോക്കിലും (പഴയത് ) ലൈബ്രറിയിലും കാവുകാട്ടു ഹാളിലും പൗവ്വത്തിൽ ഹാളിലും ........., ............., ................, ........., ഹാജരുള്ളൊരാത്മാവ്.
വോട്ടിനു വിലയുണ്ടാകുമ്പോൾ
കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...
-
കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...
-
"ജൈവവൈവിധ്യം ആഘോഷമാക്കാം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി 2020 ജൂൺ 5 കടന്നു പോകുന്നു. ഒരു മരം നട്ട് വീഡിയോ അയയ്ക്ക് എന്നു പറഞ്ഞപ...
-
കയ്യിൽ മണ്ണുപറ്റാനിടയുള്ള മറ്റൊരു പരിസ്ഥിതിദിനത്തിലാണ് നാം. പോസ്റ്ററടിച്ചും സ്റ്റാറ്റസിട്ടും വാക്കിൻ്റെ വിരുതിനാൽ ആരതിയുഴിഞ്ഞും ...




